ഐഎസ്ആർഒ മലയാളി ശാസ്ത്രജ്ഞൻ ഹൈദരാബാദിൽ കൊല്ലപ്പെട്ട നിലയിൽ

ISRO malayali scientist dead in Hyderabad

ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദ് നഗരത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐഎസ്ആർഒ ഉപവിഭാഗമായ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷിനെയാണ് മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. തലക്ക് സാരമായി പരിക്കേറ്റിട്ടുള്ളതായി പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച്ച ഓഫീസിൽ എത്താത്താതിനെത്തുടന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഫ്ലാറ്റിന്റെ പൂട്ട് തുറന്ന് അകത്തു കടന്നപ്പോഴാണ് സുരേഷിനെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള വസ്തു കൊണ്ടാണ് അടിച്ചിരിക്കുന്നതെന്നും പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റമോർട്ടം നടത്തുന്നതിനായി മാറ്റിയിരിക്കുകയാണ്. 

അക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ 20 വർഷമായി സുരേഷ് അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് താമസം. ഭാര്യ ഇന്ദിര ചെന്നൈയിലെ ബാങ്ക് ഉദ്യോഗസ്ഥയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here