നിയമ വിദ്യാർഥിനിയുടെ പീഡന കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും. ഒക്ടോബര്‍ 16 വരെയാണ് ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഷാജഹാന്‍പുര്‍ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സുരക്ഷാ കാരണങ്ങളാൽ വീഡിയോ കോണ്ഫെറന്സിംഗിലൂടെയാണ് ചിന്മയാനന്ദിനെ കോടതിയില്‍ ഹാജരാക്കിയത്.
നിയമ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 20 നാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ഷാജഹാന്‍പൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എല്‍എല്‍എം വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പീഢന സംഭവം പെൺകുട്ടി പുറത്തുവിട്ടത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ചിന്മയാനന്ദയെ പേടിച്ചാണ് താൻ ഒളിവിൽ കഴിഞ്ഞതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.