ടൊവിനോ തോമസിന്റെ എറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന് 06 ലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്ന് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ടീസറിലെ രംഗങ്ങള്‍. ടൊവിനോ ആദ്യമായി പട്ടാള വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. സംയുക്ത മേനോനാണ് ഇത്തവണയും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിലെ കെ.എസ് ഹരിശങ്കര്‍ പാടിയ ‘നീ ഹിമമഴയായ്’ എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന് തിരക്കഥ എഴുതിയ സിനിമ കൂടിയാണ് എടക്കാട് ബറ്റാലിയന് 06. റൂബി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
കൈലാസ് മേനോന് സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.
രഞ്ജി പണിക്കര്‍, പി. ബാലചന്ദ്രന്, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്, കൊച്ചുപ്രേമന്, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്, സ്വാസിക, മഞ്ജു സതീഷ്, ദിവ്യാ പിളെള, പി ബാലചന്ദ്രന്, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍,ശാലു റഹിം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് അണിയറയില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തും.
Content Highlights: Tovino Thomas’ new movie Edakkad battalion’s teaser released.