സിനിമ സെറ്റ് തകര്‍ത്ത സംഭവം: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ‘മിന്നല്‍ മുരളി’ സിനിമക്ക് വേണ്ടി തയാറാക്കിയ സെറ്റ് ബജ്‌റംഗ്ദള്‍ നേതൃത്വത്തില്‍ തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

അടുത്തകാലത്തായി ചില വര്‍ഗീയ ശക്തികള്‍ സിനിമയെ കടന്നാക്രമിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ചിലയിടത്ത് ഷൂട്ടിങ് തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രദര്‍ശനം തടസപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നില്‍.

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെറ്റാണ് ഇപ്പോള്‍ തകര്‍ത്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് അക്രമികള്‍ പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുത്തുന്നത്. ഈ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: CM says, will take action on the incident where the cinema set collapsed by anti-socialists

LEAVE A REPLY

Please enter your comment!
Please enter your name here