പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇലകൾ; മാതൃകയായി ഇറച്ചി കച്ചവടക്കാരൻ

കേന്ദ്രമന്ത്രി കിരൺ റിജിജു തന്റെ ട്വറ്റർ പേജിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു.

പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇലകളിൽ ഇറച്ചി പൊതിഞ്ഞ് നൽകി മാതൃകയാവുകയാണ് അരുണാചൽ പ്രദേശിലെ ഒരു ഇറച്ചി കച്ചവടക്കാരൻ.  കേന്ദ്രമന്ത്രി കിരൺ റിജിജു തന്റെ ട്വറ്റർ പേജിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു.   

“പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, അതിനാൽ, ഞങ്ങൾ ഇലകൾ ഉപയോഗിക്കുന്നു, പ്ലാസ്റ്റിക് ഇനി ലഭ്യമല്ല” അരുണാചൽ പ്രദേശിലെ ലെപ റഡ ഡിസ്ട്രിക്റ്റിലെ ഒരു പ്രാദേശിക ഇറച്ചി കച്ചവടക്കാരൻ എന്ന കുറിപ്പോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

Kiren Rijiju, Kiren Rijiju tweets, plastic ban, plastic ban viral video, plastic ban, leaf, meat vendor uses leaves

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ആളുകളാണ് കച്ചവടക്കാരനെ പ്രശംസിച്ചെത്തിയത്. മികച്ച സംരംഭം, വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു, പ്ലാസ്റ്റികിനോട് നോ പറഞ്ഞ ഇറച്ചി കച്ചവടക്കാരന് ഹാറ്റ്സ് ഓഫ് എന്നിങ്ങനെയുള്ള കുറിപ്പുകളുമായി നിരവധി പേരാണ് വീഡിയോ പങ്കുവെച്ചതും.

Content Highlights: A meat vendor in Arunachal Pradesh used leaves instead of plastic covers to pack meat.