അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് പേരെ ചെെന കെെമാറി

China hands over 5 Indians who went missing from Arunachal Pradesh

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചെെനീസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കെെമാറി. യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവെച്ച് തേസ്പൂർ ഡിഫൻസ് പിആർഒ ട്വിറ്ററിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. തങ്ങളുടെ ഭുപ്രദേശത്ത് വച്ച് യുവാക്കളെ കെെമാറിയെന്ന് ചെെനീസ് വൃത്തങ്ങളും അറിയിച്ചു.

ടാഗിൻ ഗോത്രത്തിൽ പെട്ട ആഞ്ച് യുവാക്കളെ സെപ്റ്റംബർ രണ്ടാം തീയതി മുതലാണ് അരുണാചൽ പ്രദേശിൽ നിന്നും കാണാതാകുന്നത്. തുടർന്ന് ഇവർ ചെെനീസ് കസ്റ്റടിയിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചെെനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതാണന്ന് യുവാക്കളിൽ ഒരാളുടെ സഹോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അരുണാചലിലെ കോൺഗ്രസ് എംഎൽഎയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 

തുടർന്ന് യുവാക്കളെ കാണാതായ വിവരം അറിയിച്ച് ഇന്ത്യ ചെെനീസ് സെെന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയെന്ന് ചെെന ഇന്ത്യയെ അറിയിക്കുകയായിരുന്നു. വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തിലെ അഞ്ചുപേരാണ് അബദ്ധത്തിൽ അർത്തിർത്തി കടന്ന് ചെെനീസ് സെെന്യത്തിൻ്റെ പിടിയിലായത്. 

content highlights: China hands over 5 Indians who went missing from Arunachal Pradesh