സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍

manju warrier next film with Rajanikanth

തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. അതേസമയം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്റെ അഭിനയം ഏറെ കയ്യടി നേടിയിരുന്നു. തുടര്‍ന്നാണ് ശിവയുടെ പേരിടാത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നത്.

സണ്‍ പിക്ചേഴ്സ് ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍ പിക്ചേഴ്സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുന്നത്. 

Content highlights: manju warrier likely to pair up with rejanikanth in his next film directed by siva