മഞ്ജുവും സൗബിനും ഒരുമിക്കുന്നു; വെള്ളരിക്കാ പട്ടണം ഫസ്റ്റ് ലുക്ക് പോസ്റ്റർ

first look poster of vellarikka pattanam starring Soubin Shahir and Manju Warrier

സൗബിൻ താഹിർ, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന വെള്ളരിക്കാ പട്ടണത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള സിനിമയുടെ പോസ്റ്ററാണ് മഞ്ജുവാര്യര്‍ പങ്കുവെച്ചത്. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മഹേഷ് വെട്ടിയാറും ശരത്കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിൻ്റെ രചന നിര്‍വഹിക്കുന്നത്. നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്.

Image may contain: 2 people, text

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍ എന്നിവർ ചേര്‍ന്നാണ്. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ് ആണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടെ തീയേറ്ററുകളിലെത്തിയ അവസാന ചിത്രം. ട്രാൻസാണ് സൌബിൻ്റെ അവസാനമിറങ്ങിയ ചിത്രം. 

content highlights: first look poster of vellarikka pattanam starring Soubin Shahir and Manju Warrier