പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തിറങ്ങി

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി ആർ. തിരക്കഥ എഴുതിയ ചിത്രത്തിൽ മാധുരി എന്ന സെയിൽസ് ഗേൾ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു.

ശ്രീഗോകുലം മൂവീസ്സിൻറെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന  ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആൻ്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം ഗോപി സുന്ദർ.

LEAVE A REPLY

Please enter your comment!
Please enter your name here