‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചൈനീസ് ഭാഷയിലും

' ചൈനീസ് ഭാഷയിലും
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ചൈനീസ് ഭാഷയിലും

കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.ചിത്രം ചൈനയിലും റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. സാധാരണ ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ എത്താറുണ്ടെങ്കിലും, അവയെല്ലാം ചൈനീസ് സബ് ടൈറ്റലിലാണ് റിലീസ് ആകുന്നത്. എന്നാല്‍, ഇതാദ്യമായാണ് പൂര്‍ണമായും ചൈനീസ് ഭാഷയില്‍ ഒരു മലയാള ചിത്രം ഒരുക്കുന്നത്.

നൂറ് കോടിയോളം മുതല്‍ മുടക്ക് വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സി ജെ റോയി, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലും മഞ്ജു വാരിയരുമാണ് മുഖ്യ കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ചൈനയിലെ റിലീസുമായി ബന്ധപ്പെട്ട കരാര്‍ ഷാന്‍സോങ് പ്രൊവിന്‍സ് ഫിലിം ബ്യൂറോ മന്ത്രി ചെങ് ഷോത്തിയോന്‍ ഒപ്പ് വെച്ചു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2020 മാര്‍ച്ച് 26 ന് തിയറ്ററുകളില്‍ എത്തും.