ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം അതിരുവിടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടിക്കാറാം മീണ ഡി.ജി.പിക്ക് കത്ത് നല്കി.
ഗതാഗതം തടസപ്പെടുത്തുന്ന തരത്തിലും വലിയ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വിധവുമാണ് പല മണ്ഡലങ്ങളിലും പ്രചരണം മുന്നോട്ടു പോകുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതാ പുലര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്കി. വാഹനങ്ങള്‍ക്കോ, വഴി നടക്കുന്നവര്‍ക്കോ തടസം ഉണ്ടാകും വിധമുള്ള പ്രചരണം നിയമവിരുദ്ധമാണ്. ഉച്ഛഭാഷിണികള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
Content highlights: Tikaram Meena wrote a letter to DGP demanding to take action in the unrestricted by-election campaign.