പാരസെറ്റമോൾ എലിവിഷമോ?

P-500 പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ എന്ന വൈറസ് ഉണ്ടെന്ന വാര്‍ത്തകൾ ഫേസ്ബുക്കിലൂടെയും വാട്ടസ്ആപ്പിലൂടെയും സ്ഥിരം കൈമാറ്റം ചെയ്തു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇത് എലിവിഷമായി ഉപയോഗിക്കുന്ന ഒന്നാണ് എന്നും പല പ്രകൃതി ചികിത്സകരും പ്രചരിക്കുന്നുണ്ട്. പാരസറ്റമോളിൻ്റെ ഉപയോഗം കരളിനെ നശിപ്പിക്കും എന്നതും ഇവർ പ്രചരിപ്പിക്കുന്ന മറ്റൊരു വ്യാജ സന്ദേശമാണ്.

എന്നാൽ ജീവനുള്ള കോശത്തില്‍ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകള്‍. അവ നിര്‍ജ്ജീവമായ പാരസെറ്റാമോള്‍ ഗുളികയില്‍ അതിജീവിക്കുമോ? വ്യാജവാർത്തകൾക്കു പിന്നിലെ സത്യമെന്താണ്? ഇത് എലിവിഷമാണോ?

Content Highlights: The reality behind the hoax messages about paracetamol tablets.