കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പാരസിറ്റമോൾ ഉൾപെടെയുള്ള മരുന്നുകളുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപെടുത്തി സർക്കാർ

Govt puts export restrictions on paracetamol and other medicines including antibiotics

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പാരസിറ്റമോൾ ഉൾപെടെയുള്ള മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ സർക്കാർ നിയന്ത്രണം ഏർപെടുത്തി. വൈറ്റമിൻ ബി വൺ, ബി 12, ടിനിഡാസോൾ, മെട്രോനിഡസോൾ എന്നീ മരുന്നുകളും പ്രെജസ്റ്റെറോൺ ഹോർമേൺ ക്ലോറംഫെനിക്കോൾ ,ഒർനിഡസോൾ തുടങ്ങിയവ ഉൾപെടെയുള്ള 26 മരുന്നുകളുടെ ചേരുവകൾ കയറ്റുമതി ചെയ്യുന്നതിനാണ് ഇന്ത്യ താൽക്കാലികമായി നിരോധനം ഏർപെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്നു നിർമ്മിക്കുന്നതിനാവശ്യമായ അസംസ്കൃത ചേരുവകളിൽ 70 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊറോണ വൈറസ് ബാധ കാരണം ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ മരുന്നുകളുടെ ഇന്ത്യയിലെ ഉത്പാദനത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോൾ മരുന്നുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപെടുത്തിയത്.

Content Highlights; Govt puts export restrictions on paracetamol and other medicines including antibiotics

LEAVE A REPLY

Please enter your comment!
Please enter your name here