മൊബെെൽ ഫോൺ എന്ന സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം തന്നെ അതിനെ സംബദ്ധിച്ച തെറ്റിദ്ധാരണകളും വ്യാജ പ്രചാരങ്ങളും നിലവിലുണ്ട്. ക്യാൻസർ തുടങ്ങി പല ജീവിതശെെലി രോഗങ്ങൾ ഉണ്ടാക്കുവാൻ മൊബെെൽ ഫോൺ റേഡിയേഷൻ കാരണമാകുന്നുവെന്നും റേഡിയേഷനെ കുറക്കാൻ ആൻറി റേഡിയേഷൻ ചിപ്പുകൾ ഉപയോഗിച്ചാൽ മതിയെന്നുമുള്ള മാർക്കറ്റിംങ് പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മൊബെെൽ റേഡിയേഷൻ എന്നത് ഭയപ്പെടേണ്ട ഒന്നല്ല.