വടക്കേ ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയും എന്ന് ബി.ജെ.പി നേതാവ്

പാകിസ്താനും ചൈനയും ചര്‍ന്ന് നടത്തുന്ന ഒരു തന്ത്രമാണ് വടക്കേയിന്ത്യയിലെ അന്തരീക്ഷ മലിനീകരണം എന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള ബി.ജെ.പി നേതാവ് വിനീത് ശ്രദ്ധ. ഇസ് ലാമാബാദില്‍ നിന്നും ബെയ്ജിംഗില്‍ നിന്നും വിഷ വാതകം രാജ്യത്തേക്ക് അയക്കുന്നു എന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും എല്ലാ വര്‍ഷവും വൈക്കോല്‍ കത്തിക്കാറുണ്ട്. വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഈ മലിനീകരണമെന്ന് എനിക്ക് തോന്നുന്നില്ല. പാകിസ്താന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ മലിനീകരണമെന്ന് ആലോചിച്ചേ പറ്റൂ. ഇന്ത്യക്കെതിരെയുളള യുദ്ധം നടക്കുകയാണെങ്കില്‍ പാകിസ്താന്‍ തോല്‍ക്കുമെന്ന് വിനീത് ശ്രദ്ധ പറഞ്ഞു.നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണം പാകിസ്താനെ തളര്‍ത്തുന്നു എന്ന് വ്ിനീത് ശ്രദ്ധ പറഞ്ഞു.

ഡൽഹിയിലും സമീപസംസ്ഥാനങ്ങളായ പഞ്ചാബ് ,ഹരിയാന ,ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടങ്ങളിൽ കർഷകർ തീയിടുന്നതിന്റെ ഫലമായും മറ്റും ഡൽഹിയിൽ മാസങ്ങളായി വായുമലിനീകരണം ഉയർന്നിരുന്നു .ഇതിനിടയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ,പടക്കങ്ങൾ,പൂത്തിരി തുടങ്ങയവ ഉപഗോഗിച്ചതിന്റെ ഫലമായി ഈ മലിനീകരണത്തിന്റെ തീവ്രത അപകടകരമായ അവസ്ഥയിലേക്ക് ഉയർന്നിരിക്കുകയാണ് .ഇതിനിടയിലാണ് ബിജെപി നേതാവിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത് .

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അന്തരീക്ഷ മലികരണത്തെ കുറിച്ച്് ഓരോ സമയത്തും പല കാര്യങ്ങളാണ് പറയുന്നത്.പാകിസ്താനും ചൈനയ്‌ക്കെതിരെ നമ്മള്‍ സംരക്ഷണ മാര്‍ഗം സ്വീകരിക്കണം എന്ന് വിനിത് ശ്രദ്ധ പറഞ്ഞു.

Content Highlight: Pollution in North India