സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍

സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍

57 അതിവേഗ കോടതികള്‍ പോക്‌സോ കേസുകള്‍ക്കായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കും എന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശാനുസരണമാണ് ഈ നടപടി.

2016ല്‍ പോക്‌സോ കേസുകളുടെ ശിക്ഷനിരക്ക് 19 ശതമാനവും ഇപ്പോള്‍ 24 ആയി ഉയര്‍ത്താന്‍ സാധിച്ചു. ഈ കണക്കുകള്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി കുട്ടികള്‍ക്ക് എല്ലാം തുറന്നുപറയാനുളള ധൈര്യം ലഭിക്കണം. കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്കരണവും നല്‍കും.

പാഠ്യപദ്ധതിയില്‍ കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് അവസരമൊരുക്കണം. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കു സംരക്ഷണം ഉറപ്പിക്കണം എന്ന് മുഖ്യമന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനെ തീരുമാനിച്ചു.ഉന്നതതലയോഗത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിക്കാന്‍ ത്ീരുമാനിച്ചു. രണ്ടുമാസം കൂടുമ്പോള്‍ സമിതി സര്‍ക്കാറിനെ റിപ്പോര്‍ട്ട് നല്‍കണം.

2012ല്‍ കൊണ്ടുവന്ന നിയമമാണ് പോക്‌സോ ( ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ). 18 വയസ്സില്‍ താഴെയുളളവരെയാണ് ഇതില്‍ കുട്ടികള്‍ എന്നു നിര്‍വചിച്ചിരിക്കുന്നത്. ഈ നിയമം ലക്ഷ്യമിടുന്നത കുട്ടികള്‍ക്ക് സംക്ഷണം നല്‍കി അവരുടെ സാമൂഹിക, വൈകാരിക, ബൗദ്ധിക വികസനം ഉറപ്പാക്കുകയെന്നതാണ്. ഈ നിയമപ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവമനുസരിച്ച് ജീവപര്യന്തം കഠിതടവ് പിഴയും ഉള്‍പ്പെടെ കര്‍ശന ശിക്ഷയാണ് ലഭിക്കുക.

Highlight: POCSO Act