എട്ട് വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ വലയം തീര്‍ത്ത് സൂര്യഗ്രഹണം ; ഡിസംബര്‍ 26 ന് ദൃശ്യമാകും

എട്ട് വര്‍ഷത്തിന് ശേഷം വലിയ സൂര്യഗ്രഹണം വരുന്നു. ഇത് വടക്കന്‍ കേരളത്തില്‍ കാണാനാകും. 2011-ലാണ് ഇതിനുമുമ്പ് പൂര്‍ണവലയഗ്രഹണം ദൃശ്യമായത്. സൂര്യന്‍ ഭംഗിയാര്‍ന്ന സ്വര്‍ണ വര്‍ണ്ണമുള്ള വലയംപോലെ പ്രത്യക്ഷമാകുന്നതിനെയാണ് വലയഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ താരതമ്യേന ദൂരെയുള്ള സ്ഥാനത്തായിരിക്കുമ്പോഴാണ് വലിയഗ്രഹണംസംഭവിക്കുക. കേരളത്തില്‍ മാത്രമാണ് വലയസൂര്യഗ്രഹണം കാണാന്‍ കഴിയുക. ഇത്തവണ ഡിസംബര്‍ 26 ന് വലയസൂര്യനെ സ്വര്‍ണ്ണ വര്‍ണ്ണത്തിത്തില്‍ നന്നായി കാണാന്‍ കഴിയുക കല്‍പ്റ്റയിലാണെന്ന് ജ്യോതിശ്ശാസ്ത്രവിദഗ്ധന്‍ പ്രൊഫ.കെ. പാപ്പുട്ടി പറഞ്ഞു.

എന്നാല്‍ കോടമഞ്ഞുള്ള സമസമായതിനാല്‍ ദൃശൃം എത്രത്തോളം വ്യക്തമാകുമെന്ന് പറയാന്‍ കഴിയില്ല. വടക്കന്‍ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലാകും സൂര്യ വലയം കൂടുതല്‍ ദൃശ്ശമാകുക.
രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. സൂര്യ വലയം നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ എക്ലിപ്സ് വ്യൂവേഴ്സ് കണ്ണട ഉപയോഗിച്ചൊ ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിലേക്ക് പതിപ്പിച്ചോ വലയം കാണാവുന്നതാണ്.

വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള സംശയനിവാരണത്തിനും ഗ്രഹണം കാണാനുമുള്ള സൗകര്യങ്ങള്‍ക്കുമായി
ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്സ്ുമായി 9446352439 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണെന്ന് കണ്‍വീനര്‍ കെ.പി. മനോജ് അറിയിച്ചു.

Content Highlight ; After 8 years Sun eclipse at Kerala