വിവാഹമോചനക്കേസില്‍ യുവതി ഭര്‍ത്താവിന് 12 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. ദുബായിലാണ് സംഭവം. വിവാഹ സമയത്ത് ഭര്‍ത്താവ് നല്‍കിയ സ്വര്‍ണ്ണവും പണവും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ കേസിലാണ് യുവതിക്ക് തിരിച്ചടിയായത്. കേസില്‍ യുവതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് മുന്‍ ഭര്‍ത്താവിന് 65,000 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 12 ലക്ഷത്തിലധികം ) നല്‍കുവാന്‍ ഫെഡറൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
വിവാഹ സമയത്ത് താന്‍ ഭര്‍ത്താവില്‍ നിന്ന് 40,000 ദിര്‍ഹം കൈപ്പറ്റിയതായി യുവതി സമ്മതിച്ചിരുന്നു. ഇക്കാര്യം ഇവരുടെ വിവാഹ കരാറിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എമിറാത്തികളുടെ പാരമ്പര്യമനുസരിച്ച് ഭാര്യക്ക് നല്‍കുന്ന സമ്മാനമായി 80,000 ദിര്‍ഹവും യുവാവ് നല്‍കി. ആകെ മൊത്തം 1,20,000 ദിര്‍ഹം ( 23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ) യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം യുവാവ് താന്‍ നല്‍കിയ പണവും, സ്വര്‍ണ്ണാഭരണങ്ങളും, വാച്ചും മോതിരവും അടക്കമുള്ള സാധനങ്ങള്‍ തിരികെ നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി പണവും, സ്വർണ്ണവും തിരികെ നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് യുവാവ് മുന്‍ ഭാര്യയ്‌ക്കെതിരെ കേസ് കൊടുത്തത്.
ഇതിനെതിരെ യുവതി നിയമപരമായി നീങ്ങുകയായിരുന്നു. എന്നാല്‍ പ്രാഥമിക കോടതിയും, അപ്പീല്‍ കോടതിയും യുവതി സമര്‍പ്പിച്ച അപ്പീല്‍ തള്ളി. തുടര്‍ന്നാണ് യുവതി ഫെഡറല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അവിടേയും അപ്പീല്‍ തള്ളിയതോടെയാണ് 65,00 ദിര്‍ഹവും ( 12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ) ഒപ്പം മറ്റ് ഫീസുകളും നല്‍കാന്‍ വിധിയായത്.
Content highlight; federal court orders the women to pay 12 lakh Indian rupee to her ex-husband.