വെനീസില്‍ വെളളപ്പൊക്കം

flood in Venice

50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തെ നേരിട്ട് വെനീസ്. അസാധാരണമായ വേലിയേറ്റം വെനീസില്‍ കടുത്ത നാശ നഷ്ടമുണ്ടാക്കിയത്. പല പ്രദേശങ്ങള്‍ വെളളത്തിനടിയിലാക്കുകയും ചെയ്തു. 187 സെന്റീമീറ്റര്‍ (6.14 അടി) വേലിയേറ്റം ഉയര്‍ന്നതായി നഗര അധികൃതര്‍ അറിയിച്ചു.  സെൻറ് മാര്‍ക്‌സ് സ്‌ക്വയര്‍ ഒരു മീറ്ററിലധികം വെളളത്തില്‍ മുങ്ങി. തൊട്ടടുത്തുളള സെൻറ് മാര്‍ക്ക് ബസിലിക്ക 1200 വര്‍ഷത്തിനിടെ ആറാം തവണയാണ് മുങ്ങുന്നത്.

തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികളെ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താത്ക്കാലികമായി  മാറ്റി. അസാധാരണമാം വിധമുളള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നത് എന്നാണ് ട്വീറ്റര്‍ അക്കൗണ്ടിലൂടെ വെനീസ് മേയര്‍ ലൂഗി ബ്രുഗ്നാരോ പറഞ്ഞത്. പേമാരിയെ തുടര്‍ന്ന് ചരിത്ര പ്രാധാന്യമുളള കൊട്ടാരങ്ങളും ഹോട്ടലുകളും വെളളത്തില്‍ മുങ്ങി. തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Content Highlight; Flood in Venice