തിളച്ച സാമ്പാറിൽ വീണ് 6 വയസുകാരൻ ബാലന് ദാരുണാന്ത്യം

child death

തിളച്ച സാമ്പാറില്‍ വീണ് ആറ് വയസ്സുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂൾ വിദ്യാര്‍ഥി പുരുഷോത്തം റെഡ്ഡിയാണ് പൊള്ളലേറ്റ് മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയില്‍ ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീഴുകയായിരുന്നു. കുര്‍ണൂല്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നു എന്നും കുട്ടി വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നും സ്കൂൾ മനേജ്മെൻറ് മൊഴി നൽകി. സംഭവത്തിൽ വിജയനിക്കേതൻ ഹൈസ്ക്കൂളിനെതിരെ  നടപടിയെടുക്കണമെന്ന് ഉന്നയിച്ച് പ്രാദേശിക വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി 304 വകുപ്പ് പ്രകാരം  സ്‌കൂള്‍ മാനേജ്‌മെൻ്റിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 Content Highlight; 6 years old boy falls in hot sambar vessel dies