കാര്‍ത്തി, ജ്യോതിക താരനിര; ജീത്തു ജോസഫിന്റെ ‘തമ്പി’ ടീസര്‍ പുറത്ത്

കാര്‍ത്തി, ജ്യോതിക എന്നിവരെ പ്രാധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘തമ്പി’യുടെ ടീസര്‍ പുറത്തിറങ്ങി. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പാപനാശത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി. സത്യരാജ്, ഇളവസ് എന്നിവരോടൊപ്പം മലയാളി താരം നിഖില വിമലും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആര്‍.ഡി രാജ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. കൈതിക്കു ശേഷം കാര്‍ത്തി നായകനാകുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും.

Content Highlight; Jeethu Joseph Tamil movie ‘ Thambi’s teaser released

LEAVE A REPLY

Please enter your comment!
Please enter your name here