പ്രേതങ്ങളും മനഃശാസ്ത്രവും

ഭൂത, പ്രേത, പിശാചുകൾ ഉണ്ടെന്നും മനുഷ്യന് ഇന്ദ്രിയങ്ങൾക്കതീതമായി അവന്റെ ചുറ്റുപാടുകളെ  മനസ്സിലാക്കാൻ കഴിയും എന്നുമാണ് പറയപ്പെടുന്നത്. പറഞ്ഞുകേട്ട കഥകൾ എന്നതിനും അപ്പുറം ഇത്തരം ശക്തികൾ നമ്മുക്ക് ചുറ്റും ഉണ്ടെന്നാണ് പലരുടേയും വിശ്വാസം. സര്‍വ്വേകള്‍ പ്രകാരം 45 ശതമാനത്തോളം ആളുകള്‍ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയ അനുഭവങ്ങളിലും വിശ്വസിക്കുന്നവർ ആണെന്നാണ് പറയപ്പെടുന്നത്.

മാത്രമല്ല ഇത്തരം ശക്തികളുടെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട്. ഏതാണ്ട് പത്ത് ശതമാനത്തോളം ആളുകൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് പാരാ സൈക്കോളജിയും അതിന്റെ വക്താക്കളായ പാരാ സൈക്കോളജിസ്റ്റുകളും അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണെന്ന് ചിന്തിക്കുന്നവർ വളരെ ചുരുക്കവുമാണ്.

ഇന്ദ്രിയങ്ങൾക്കതീതമായി മനുഷ്യന് അവന്റെ ചുറ്റുപാടുകളെ  മനസ്സിലാക്കാൻ കഴിയും എന്നതിനും, ഭൂത, പ്രേത, പിശാചുകൾ ഉണ്ട് എന്നതിനും എന്ത് തെളിവാണുള്ളത്?