സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടു പേര്‍ സൈനിക ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്

പട്രോളിങ് നടത്തുന്നതിനിടെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീഴുകയായിരുന്നു. തെരച്ചില്‍ ദുഷ്‌കരമാണെങ്കിലും വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് അപകട മേഖലയില്‍ നടക്കുന്നത്. കൂടുതല്‍ പേര്‍ അപകടത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.

സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടു പേരേ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് സൈനികരും അപകടത്തില്‍ അകപ്പെട്ടത്. അപകടത്തില്‍പ്പെട്ട സൈനികരെ ഹെലികോപ്റ്ററുകള്‍ വഴി അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി.

മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച സാധാരണമാണ്, താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. കാരക്കോറം ശ്രേണിയിലെ 20,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ്. ഇത് ലോകത്തെ ഏറ്റവും ഉയരമുളള യുദ്ധഭൂമിയാണ്. മരിച്ച സൈനികര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംങ് ആദരാഞ്ജലി അര്‍പ്പിച്ചു.

Content Highlight; Avalanche hits army positions in Siachen some soldiers trapped in snow
Tag; Siachen Avalanche,