അഗ്നി- 2 ൻറെ രാത്രികാല പരീക്ഷണം വിജയം

agni-ii-missile-drdo-successfully-conducts-night-trial-for-first-time

ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലിന്‍റെ ആദ്യത്തെ രാത്രി പരീക്ഷണം വിജയം. 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി–2 ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിൽ നിന്നാണു വിക്ഷേപിച്ചത്. ഡി.ആർ.ഡി.ഒ വികസിപ്പിച്ച മധ്യദൂര ഭൂതല-ഭൂതല മിസൈലാണ് അഗ്നി-2.

കരസനേക്ക് വേണ്ടിയാണ് അഗ്നി-2 പതിപ്പ് ഡി.ആർ.ഡി.ഒ രൂപകൽപന ചെയ്തത്. 1000 കിലോഗ്രാം പോർമുന വഹിക്കാൻ ശേഷിയുള്ള രണ്ട് ഘട്ടമുള്ള ബാലിസ്റ്റിക് മിസൈലാണിത്. 700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3, അഗ്നി-5 എന്നിവയാണ് അഗ്നി മിസൈലിന്‍റെ മറ്റ് പതിപ്പുകൾ. 1999 ഏപ്രിൽ 11നാണ് അഗ്നി-2 ന്‍റെ പരീക്ഷണം നടത്തിയത്. 2010 മെയ് 17ന് അഗ്നി-2 ആണവ പോർമുന ശേഷി പരീക്ഷിച്ചു.

സൈന്യത്തിൻറെ സ്റ്റ്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്നി മിസൈല്‍ വികസിപ്പിച്ചത്. നിലവില്‍ മിസൈല്‍ സൈന്യത്തിൻറെ ഭാഗമാണ്. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി മിസൈല്‍. സെക്കന്‍ഡില്‍ 3.5 കിലോമീറ്ററാണ് മിസൈലിൻറെ വേഗത.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈല്‍ അഗ്നി -5 ആണ്. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലായ അഗ്നി -5ന് 5,000 കിലേമീറ്ററാണ് പ്രഹര പരിധി. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി – 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിൻറെ പരിധിയിലാണ്.

നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയുടെ കൂടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ അഗ്നി – 5 ഔദ്യോഗികമായി സൈന്യത്തിൻറെ ആയുധപ്പുരയിലെത്തുന്നതോടെ ഇന്ത്യയും ചേരും. 2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

Content highlight; successfully conducted the first night trial of India’s Agni-II missile

LEAVE A REPLY

Please enter your comment!
Please enter your name here