സമൂഹമാധ്യമങ്ങളില്‍ ‘രാംദേവിനെ അറസ്റ്റ് ചെയ്യുക’: ഹാഷ്ടാഗ് ട്രെന്‍ഡിങ്

Baba Ramdev

സോഷ്യല്‍ ആക്ടിവിസ്റ്റ് പെരിയാര്‍ ഇവി രാമസ്വാമി, ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നിവരുടെ അനുയായികള്‍ക്കെതിരെ പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ രാംദേവ് നടത്തിയ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ ഉപയോക്താക്കള്‍ #arrestRamdev ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റ് പെരിയാര്‍ ഇവി രാമസ്വാമി, ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നിവരുടെ അനുയായികളെ ‘ധൈഷണിക ഭീകരവാദികള്‍’ എന്ന് പരാമര്‍ശമാണ് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധത്തിന്  വഴി വെച്ചിരിക്കുന്നത്. 2019 നവംബര്‍ 11 തിങ്കളാഴ്ച റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരമാർശം.

രാംദേവിൻറേയും റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയുടേയും അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു. ദളിത്, ദ്രാവിഡ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കടുത്ത വിമർശനവുമായി രംഗത്തുള്ളത്. പതാഞ്ജലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പ്രതിക്ഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.