ആനപ്പുറത്ത് കയറിയിരുന്ന് യോഗ ചെയ്യുന്നതിനിടെ താഴേക്ക് വീണ് യോഗ ഗുരു ബാബ രാംദേവ്; വൈറലായി വീഡിയോ

Baba Ramdev Falls Off Elephant While Trying to Perform Yoga Asanas, Video Goes Viral

ആനപ്പുറത്ത് കയറി ഇരുന്നു കൊണ്ട് യോഗ പരിശീലിക്കുന്നതിനിടയിൽ ആനപ്പുറത്തു നിന്നും താഴേക്ക് വീണ് യോഗ ഗുരു ബാബ രാംദേവ്. മഥുരയിലെ മഹാനവനിലെ രാംനേതി ആശ്രമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ആനയുടെ പുറത്ത് കയറിയിരുന്ന് കൊണ്ട് യോഗ ചെയ്യുകയായിരുന്നു ബാബ രാംദേവ്. ആന അനങ്ങിയതോടെ ബാലൻസ് നഷ്ടമായി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചു കൊണ്ട് പോകുന്ന യോഗ ഗുരുവിനെയും വീഡിയോയിൽ കാണാം.

Content Highlights; Baba Ramdev Falls Off Elephant While Trying to Perform Yoga Asanas, Video Goes Viral