കൊറോണയെ തടയാൻ മുൻകരുതൽ നിർദേശനവുമായി ബാബ രാംദേവ്

No Need To Fear Coronavirus, Practice Yoga; Baba Ramdev

നിയന്ത്രണാതീതമായി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബ രാംദേവ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതി ദത്തമായ ജീവിത രീതി പിന്തുടരണമെന്നും ബാബാ രാംദേവ് പറഞ്ഞു. കൊറോണ വൈറസ് ബാധയിൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും, കർശനമായും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ഈ സന്ദർഭത്തിൽ വേണ്ടതെന്നും പൊതുയിടങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്നും രാംദേവ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും കൂടാതെ ബസ്സിലും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോൾ സാനിറ്റൈസർ കെയ്യിൽ കരുതണമെന്നും, മറ്റ് വ്യക്കതികളിൽ നിന്ന് നാലടി അകലം പാലിക്കണമെന്നും രാംദേവ് കൂട്ടിച്ചേർത്തു. വൈറസ് വ്യാപനവും അണുബാധയും തടയുന്നതിനായി സ്വയം മുൻ കരുതലുകൾ സ്വീകരിക്കണമെന്നും രാംദേവ് പറഞ്ഞു.

Content Highlights; No Need To Fear Coronavirus, Practice Yoga; Baba Ramdev