ഉയര്‍ന്ന ആവശ്യകത, ഡോസ് കുറവ്; കൊവിഡ് വാക്‌സിന്‍ പരീക്ഷമം താല്‍കാലികമായി നിര്‍ത്തി റഷ്യ

മോസ്‌കോ: സ്‌റ്റോക്ക് കുറഞ്ഞതോടെ റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നികിന്റെ മനുഷ്യരിലെ പരീക്ഷമം താല്‍കാലികമായി നിര്‍ത്തി വെച്ച് റഷ്യ. വാക്‌സിന്റെ സ്റ്റോക്ക് തീര്‍ന്നതും ആവശ്യകത ഉയര്‍ന്നതുമാണ് മൂന്നാംഘട്ടത്തിലായിരുന്ന പരീക്ഷണം താല്‍കാലികമായി നിര്‍ത്താന്‍ മോസ്‌കോയിലെ പല കേന്ദ്രങ്ങളും തീരുമാനിച്ചത്.

വാക്‌സിന്‍ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടിലും പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ റെഡ്ഡീസ് ലബോറട്ടറീസ് നിര്‍ത്തി വെച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അയല്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ രണ്ട് പരീശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Russian Coronavirus vaccine trial suffers setback with shortage of doses