കൊവിഡ് വ്യാപനം രൂക്ഷം; ഫ്രാൻസിൽ രണ്ടാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചു

france announce second lockdown to combat corona virus

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഫ്രാൻസിൽ വീണ്ടും രണ്ടാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചു. ഡിസംബർ 1 വരെയാണ് ലോക്ഡൌണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ലോക്ഡൌണിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി തന്നെ ബാറുകൾ, റസ്റ്റോറന്റുകൾ മറ്റ് ബിസിനസ് സ്ഥാപനങ്ങൾ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവർത്തിക്കാൻ അനുവദിക്കും കൂടാതെ ചില പൊതു സേവനങ്ങളും പ്രവർത്തിക്കുന്നതായിരിക്കും.

ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാക്രോൺ കൂട്ടിച്ചേർത്തു. പാരിസ് പോലുള്ള പ്രധാന നഗരങ്ങളിൽ ഏർപെടുത്തിയ നിരോധനജ്ഞ കൊണ്ട് പോലും കോവിഡിന്റെ രണ്ടാം വരവിനെ തടഞ്ഞു നിർത്താൻ ഇതുവരെ സാധിച്ചില്ല. ഫ്രാൻസിലെ മരണ സംഖ്യ 35000 മായി. കൊവിഡിനെ തടയാൻ ഒന്നും ചെയ്തില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ കുറഞ്ഞത് 400000 ത്തിലധികം ആളുകൾ മരണപെട്ടേക്കാമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

മുവായിരത്തിലധികം ആളുകളുടെ നില അതീവ ഗുരുതരമാണ്. 9000 ത്തോളം ആളുകളെ നവംബർ പകുതിയോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതായി വരും. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 244 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 36000 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തതായി സാന്റെ പബ്ലിക് ഫ്രാൻസ് ഹെൽത്ത് ഏജൻസി അറിയിച്ചു.

Content Highlights; france announce second lockdown to combat corona virus