കുറച്ചുകൂടി രാഷ്ട്രീയ അവബോധം വേണം; ദീപിക പദുകോണിന് തന്നെ പോലൊരു ഉപദേശകനെ ആവശ്യമുണ്ടെന്ന് ബാബ രാംദേവ്

deepika padukone

തന്നെപ്പോലുള്ള ആളുകളില്‍ നിന്ന് ശരിയായ ഉപദേശം സ്വീകരിക്കാന്‍ ബോളിവുഡ് താരം ദീപിക പദുക്കോണിനോട് ആവശ്യപ്പെട്ട് പതാഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. തിങ്കളാഴ്ച വ്യാവസായികാവശ്യത്തിന് ഇന്ദോറില്‍ എത്തിയപ്പോഴായിരുന്നു രാം ദേവിൻ്റെ പ്രതികരണം. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും കഴിഞ്ഞയാഴ്ച ജെ.എന്‍.യു കാമ്പസില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത ദീപികയുടെ നടപടിക്ക് പിന്നാലെയാണ് ‘ശരിയായ ഉപദേശം’ വാഗ്ദാനം ചെയ്ത് രാം ദേവ് രംഗത്തെത്തിയത്.

വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ദീപികയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ചിത്രമായ ‘ഛപാക്കി’ന്റെ പ്രചാരണത്തിനാണ് നടി ജെഎൻയുവിലെത്തിയത് എന്നായിരുന്നു ബിജെപി നേതാക്കളുടെ പരിഹാസം. ദീപികയെ പിന്തുണച്ചും എതിർത്തും സോഷ്യൽമീഡിയയിൽ വലിയ ക്യാംപെയിനുകളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാബ രാംദേവും ദീപികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: baba Ramdev says Deepika Padukone needs an adviser like baba Ramdev