ബോളിവുഡ് നടിമാരായ ദീപിക പദ്കോണിനും ജാക്വിലിൻ ഫെർണാണ്ടസിനും മധ്യപ്രദേശിൽ തൊഴിലുറപ്പ് കാർഡ്

Pictures of Bollywood actresses Deepika and Jacqueline appear on MGNREGA job cards in Madhya Pradesh

ബോളിവുഡ് നടിമാരായ ദീപിക പദ്കോണിനും ജാക്വലിൻ ഫെർണാണ്ടസിനും മധ്യപ്രദേശിൽ തൊഴിലുറപ്പ് കാർഡ്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഖാർഗോൺ ജില്ലയിലാണ് ഇരുവരുടെയും ഫോട്ടോ പതിച്ച കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവർ കൂലിയും വാങ്ങിയതായി പറയുന്നുണ്ട്. ടൈംസ് ഏഫ് ഇന്ത്യയാണ് വാർത്താ റിപ്പോർട്ട് ചെയ്തത്. ജിർണിയ പഞ്ചായത്തിലെ പതിനൊന്നു പേരുടെ പട്ടികയിലാണ് ഇവരും ഇടം പിടിച്ചത്. പട്ടികയിൽ പുരുഷന്മാരും ഉണ്ട്. സംഭവത്തെ തുടർന്ന് അന്വേഷണം നടത്തുന്നതിനായി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Pictures of Deepika Padukone and Jacqueline Fernandez found on MGNREGA job  cards in MP Part 1, khaskhabar.com

ഇവരുടെ ഫോട്ടോ ഉൾപെട്ട കാർഡ് പരിശോധിക്കുമെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഓൺലൈനിൽ അപ്ലോഡ് ചെയ്ത തൊഴിൽ കാർഡിൽ താരങ്ങളുടെ ചിത്രം കണ്ടത് അത്ഭുതപെടുത്തിയെന്ന് പ്രദേശവാസി സുനിൽ സിംഗ് വ്യക്തമാക്കി. മനോജ് ശിവശങ്കർ എന്ന ആളുടെ കാർഡിലാണ് ദീപികയുടെ ചിത്രം ഉള്ളത്. താൻ ഇതുവരെ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടില്ലെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഖാർഗോൺ ജില്ല പഞ്ചായത്ത് സിഇഒ അഭിപ്രായപെട്ടു. അന്വേഷണത്തിന് ശേഷം പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതരുടെ വാദം.

Content Highlights; Pictures of Bollywood actresses Deepika and Jacqueline appear on MGNREGA job cards in Madhya Pradesh