ഗോഡ്സെയുടെ പേരിൽ തുടങ്ങിയ ലെെബ്രറി പൂട്ടിച്ച് പുസ്തകങ്ങൾ പിടിച്ചെടുത്തു

Madhya Pradesh: Two days after opening, Nathuram Godse library shut 

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലെെബ്രറി അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ ഓഫീസിൽ രണ്ടു ദിവസം മുൻപ് ആരംഭിച്ച ലെെബ്രറിയാണ് ജില്ലാ ഭരണകൂടം പൂട്ടിയത്. ലെെബ്രറിയിലുണ്ടായിരുന്ന പുസ്തകങ്ങളും പിടിച്ചെടുത്തു. നേരത്തെ ലെെബ്രറിയ്ക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ജനുവരി 10നാണ് ഗോഡ്സെയുടെ പേരിൽ ഹിന്ദു മഹാസഭ ലെെബ്രറി തുടങ്ങിയത്.

ഗാന്ധി വധത്തിലേക്ക് ഗോഡ്സെയെ നയിച്ച കാരണങ്ങളും പ്രസംഗങ്ങളും ലേഖനകളും ഉൾപ്പെട്ട കൃതികളാണ് ലെെബ്രറിയിലുണ്ടായിരുന്നത്. ഗോഡ്സെയെ യഥാർത്ഥ രാജ്യസ്റ്റേഹിയെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനാണ് ലെെബ്രറി നിർമ്മിച്ചതെന്ന് ഹിന്ദു മഹാസഭാ വെെസ് പ്രസിഡൻ്റ് ജെെവീർ ഭരദ്വാജ് പറഞ്ഞിരുന്നു. വായനശാലയിൽ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. അതേസമയം ഹിന്ദു മഹാസഭ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലെെബ്രറി പൂട്ടിയതെന്ന് ഗ്വാളിയോർ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.

content highlights: Madhya Pradesh: Two days after opening, Nathuram Godse library shut