പശു സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താനുള്ള ധന സമാഹരണത്തിനായി ഇനി ‘ഗോ സെസ്’

cow cess to implement protect and conserve cows in Madhya Pradesh

പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താനുള്ള ധനസമാഹരണത്തിനായി മധ്യപ്രദേശിൽ ഗോ സെസ് ഏർപെടുത്തിയേക്കും. ഞായറാഴ്ച നടന്ന ആദ്യ സമ്മേളനത്തിന് പിന്നാലെയാണ് ഗോ മന്ത്രിസഭയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് രണ്ടായിരം ഗോ ശാലകൾ ആരംഭിക്കുമെന്നും ഇവയുടെ പ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ആവശ്യമെങ്കിൽ ഗോ നികുതി ഈടാക്കിയെക്കുമെന്നുമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്റെ പുതിയ പ്രഖ്യാപനം.

സാധാരണക്കാരിൽ അധികഭാരം വരാത്ത രീതിയിലാകും ഈ നികുതി എന്നും ശിവരാജ് സിങ് ചൌഹാൻ പ്രതികരിച്ചു. വീട്ടിലുണ്ടാക്കുന്ന ആദ്യ ഭക്ഷണം പശുവിനും അവസാന ഭക്ഷണം നൽകിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ നടക്കുന്നില്ല. ആളുകൾ പശുക്കളുടെ സംരക്ഷണത്തിനായി സംഭവന ചെയ്യാം എന്നാൽ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവന എന്നും ശിവരാജ് സിങ് ചൌഹാൻ വ്യക്തമാക്കി.

Content Highlights; cow cess to implement protect and conserve cows in Madhya Pradesh