ലഹരിമരുന്നു കേസിൽ അന്വേഷണം ദീപിക പദുക്കോണിലേക്കും

Deepika Padukone on NCB radar in drug probe linked to Sushant death: Sources

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോണിലേക്കും അന്വേഷണം നീങ്ങുന്നുവെന്ന് റിപ്പോർട്ട്. ദീപികയുടെ മനേജർ കരിഷ്മ പ്രകാശിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. സുശാന്തിൻ്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചാറ്റുകളിൽ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. 

നേരത്തെ റിയ ചക്രവർത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂർ, സാറാ അലിഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിയ ചക്രവർത്തിയുടെ മാനേജറായ ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സാഹ എന്നിവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. 

content highlights: Deepika Padukone on NCB radar in drug probe linked to Sushant death: Sources