പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്നു; കാത്തിരിപ്പിനൊടുവിൽ ദീപികയുടെ തെലുങ്ക് ചിത്രം

Deepika Padukone And Prabhas Will Co-Star In Nag Ashwin's Film

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് നായിക ദീപിക പദുക്കോൺ. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ പ്രഭാസിനൊപ്പം ദീപിക കേന്ദ്രകഥാപാത്രമായെത്തുന്നത്. 

ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ദീപിക വിവരം പങ്കുവെച്ചത്. ‘വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ എന്നു കുറിച്ചുക്കൊണ്ടാണ് ദീപിക വീഡിയോ പോസ്റ്റ് ചെയ്തത്.

Deepika Padukone In Prabhas Nag Ashwin Movie

2022 ഏപ്രിൽ-മെയ് മാസങ്ങളിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ട്. പ്രഭാസിൻ്റെ 21ാമത്തെ ചിത്രമാണിത്. അശ്വിനി ദത്താണ് ചിത്രത്തിൻ്റെ നിര്‍മ്മാതാവ്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. 

 

 

 

 

content highlights: Deepika Padukone And Prabhas Will Co-Star In Nag Ashwin’s Film