സുശാന്തിന്റെ മരണവുമായി ബന്ധപെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുകോണിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

deepika padukone, shraddha kapoor sara ali khan at ncb office

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദ്കോണിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. നാർക്കോടിക് കൺട്രോൾ ബ്യൂറോയാണ് ചോദ്യം ചെയ്യുന്നത്. ദീപികയുടെ ഫോൺ അന്വേഷണ സംഘം പരിശോധിക്ച്ചു വരികയാണ്. നടി ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സുശാന്ത് സിങിന്റെ മരണത്തെ തുടർന്ന് ഉയർന്ന് വന്ന മയക്കു മരുന്ന് കേസിൽ നിരവധി പ്രമുഖരെയടക്കം ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.

ഇന്നലെയായിരുന്നു ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതെങ്കിലും ഇന്ന് ഹാജരാകാൻ സമയം ചോദിച്ചിരുന്നു. കേസിൽ ലഹരി മരുന്നുമായി ബന്ധപെട്ട വാട്സാപ് ചാറ്റ് നടന്ന ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ദീപിക എന്നാണ് നാർക്കോടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ദീപികയുടെ മാനേജർ കരിഷ്മയേയും സംഘം ചോദ്യം ചെയ്യുന്നുണ്ട്. നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഉന്നതരിലേക്ക് അന്വേഷണം പോകുന്നതെന്നാണ് പോലീസ് വിശദീകരണം.

Content Highlights; deepika padukone, shraddha kapoor sara ali khan at ncb office