വിവാദങ്ങൾക്ക് ഇടയിലും പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച് ഛപക്

chhapaak movie

മികച്ച പ്രേക്ഷക സ്വീകാര്യത കെെവരിച്ചുകൊണ്ട് ആദ്യ ദിനം തന്നെ ഛപക് തീയറ്ററുകളിൽ ആളുകളെ കൂട്ടി. വലിയ വിവാദങ്ങൾക്ക് ഇടയിലായിരുന്നു ഛപകിൻ്റെ റീലീസ്. എന്നാൽ പ്രതീക്ഷക്കൊത്തു തന്നെയുളള കളക്ഷനാണ് ആദ്യ ദിനം നേടുന്നതെന്നാണ് സിനിമ സംഘാടകർ പറയുന്നത്. ഏകദേശം അഞ്ച് കോടിക്ക് മുകളിലാണ് ഛപാക് തിയറ്ററുകളില്‍ നിന്ന് ഒന്നാം ദിനം നേടിയത്.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 1700 തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തനാജി 3880 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തു.

ചിത്രത്തിൽ ലക്ഷ്മി അഗര്‍വാളായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്. എന്നാൽ ദീപികയുടെ ജെഎൻയു സന്ദര്‍ശനം വലിയ വിവാദങ്ങൾ സ്യഷ്ടിച്ചിരുന്നു. ജെ എൻ യു വിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചതിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.

ഛപാക് ബഹിഷ്‌കരിക്കണമെന്നും ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവരെ അണ്‍ഫോളോ ചെയ്യണമെന്നും ചില വ്യക്തികളും സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. ഛപാക്കിന്‍റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് വളരെ പോസീറ്റിവ് രീതിയിലുളള പ്രതികരണങ്ങളെ പ്രേക്ഷകർ പങ്കുവയ്ക്കുന്നത്.

content highlights: Chhapaak box office collection Day 1: Deepika Padukone film earns Rs 4.77 crore