ഇതിഹാസ കഥയുമായി പ്രഭാസിൻ്റെ ത്രീഡി ആക്ഷൻ ചിത്രം ‘ആദിപുരുഷ്’ പോസ്റ്റർ പുറത്ത്

prabhas new movie aadhipurush first look poster released

ബാഹുബലിക്ക് ശേഷം വെള്ളിത്തിരയിൽ ഇതിഹാസ കഥാപാത്രമാകാനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഇന്ത്യൻ ഇതിഹാസം പ്രമേയമാകുന്ന ചിത്രവുമായാണ് പ്രഭാസ് എത്തുന്നത്. ത്രീഡി ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ‘ആദിപുരുഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൻഹാജിയുടെ സംവിധായകനും റെട്രോഫൈൽ പ്രൊഡക്ഷൻ കമ്പനി സ്ഥാപകനുമായ ഓം റൌട്ടാണ് ഒരുക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്.

പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രഭാസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയിരിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുകയാണ് എന്നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് അദ്ധേഹം കുറിച്ചത്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം വളരെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും ആദിപുരുഷനിലെ കഥാപാത്രം വലിയ ഉത്തരവാദിത്വം ഉള്ളതാണെന്നും അതിനേക്കാൾ ഉപരി അഭിമാനം ഉള്ളതാണെന്നും പ്രഭാസ് വ്യക്തമാക്കി.

Content Highlights; prabhas new movie aadhipurush first look poster released