രജ്ഞിത്ത്- ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രം ‘സണ്ണി’ ഫസ്റ്റ് ലുക്ക് പുറത്ത്

Jayasuriya movie sunny first look poster released

രഞ്ജിത്ത് ശിവശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സണ്ണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വ്യത്യസ്ത റേളുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ജയസൂര്യയുടെ നൂറാമത് ചിത്രം കൂടിയാണിത്. സംഗീതജ്ഞനായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത് എന്നാണ് സൂചന.

Image may contain: one or more people and beard

പുണ്യാളൻ അഗർബത്തീസ്, പ്രേതം 2, സു സു സുധി വാത്മീകം, പ്രേതം, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളാണ് രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ഡ്രീസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രജ്ഞിത്ത് ശിവശങ്കർ, ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം മധു നീലകണ്ഠൻ ആണ് നിർവഹിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ സമീർ മുഹമ്മദ്.

Content Highlights; Jayasuriya movie sunny first look poster released