പ്രഭാസ്- സെയ്ഫ് അലിഖാൻ ചിത്രം ‘ആദുപുരുഷിന്റെ’ റിലീസ് പ്രഖ്യാപിച്ചു

seif Ali khan prabhas new movie aadhipurush releasing date

പ്രഭാസ് -സെയ്ഫ് അലിഖാൻ എന്നിവരൊന്നിക്കുന്ന ഇതിഹാസ ചിത്രം ആദിപുരുഷിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സംവിധായകൻ ഓം റൌട്ടാണ് ട്വിറ്ററിലൂടെ റിലീസ് പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാമായണ കഥയെ പ്രമേയമാക്കിയാണ് ഓം റൌട്ട് ചിത്രം ഒരുക്കുന്നത്. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ത്രീഡി രൂപത്തിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം കന്നഡ എന്നീ ഭാഷകളിലും കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും. ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ, ഓം റൌട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാധേശ്യാം ആണ് പ്രഭാസിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ഭൂത് പോലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ ധർമ്മശാലയിലാണ് സെയ്ഫ് ഇപ്പോൾ.

Content Highlights; seif Ali khan prabhas new movie aadhipurush releasing date