മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി; മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Uddhav Tackerey

മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തന്നെ സമ്മേളനം ആരംഭിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം ഇന്നത്തേക്ക് സഭ പിരിഞ്ഞേക്കും. മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യാപ്രതിജ്ഞ ചെയ്യും. ശിവസേന- എൻസിപി – കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.

ഹോട്ടലുകളിൽ നിന്നും ബസുകളിലാണ് എംഎൽഎ മാരെ നിയമസഭയിൽ എത്തിച്ചത്. ഇവരെ നിയമസഭ കവാടത്തിൽ സുപ്രിയ സുലെ അഭിവാദ്യം ചെയ്തു. അജിത് പവാറും സുപ്രിയയും തമ്മിൽ ഉള്ള ആശംസകൾ ഏവരുടെയും ശ്രദ്ധ നേടി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്.

content highlight: Uddav to lead Sena-Cong-NCP govt swearing-in on Nov 28