തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ തങ്കമ്മാളും രംഗമാളും ആണ് സർക്കാർ നിരോധിച്ചതറിയാതെ പഴയ നോട്ടുകളുമായ് കാത്തിരുന്നത്. ജിവിതത്തിൻ്റെ ചെറിയ സമ്പാദ്യം ആണ് ഇവർ സൂക്ഷിച്ചു വച്ചതു അതും ആരോഗ്യം അനുവദിക്കാതിരുനിട്ടും ചെറിയ ജോലികൾ ചെയ്തു. കിടപ്പിലാകുമ്പോൾ തങ്ങൾക്കു വേണ്ടി ആരും ബുദ്ധിമുട്ടരുതെന്നേ കരുതിയുള്ളൂ.എന്നാൽ വാർദ്ധക്യത്തിൻ്റെ അവശതയിൽ എത്തിയപ്പോഴാണ് തങ്ങൾ കുട്ടിവച്ചതിനു പേപ്പറിൻ്റെ വില പോലും ഇല്ലന്ന് തിരിച്ചറിഞ്ഞത്.
കേന്ദ്ര സർക്കാർ 2016 നവംബർ 8 -ന് നിർത്തലാക്കിയ 500 ,1000 രൂപ നോട്ടുകളാണ് ഇരുവരും സൂക്ഷിച്ചു വച്ചതു. പത്തുവർഷത്തോളമുള്ള തങ്ങളുടെ അധ്വാനത്തിൻ്റെ വിയർപ്പാണ് ഇതെന്നു ഇവർ പറയുന്നു. 46000 രൂപയാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.
content highlight: elderly sisters sveing banned money