രാജ്യത്ത് തെരഞ്ഞുടുപ്പ് സമ്പ്രദായത്തില്‍ സമഗ്ര പരിഷ്കരണത്തിന് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് ഒരു സീറ്റിലേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയു എന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷന് നിര്‍ദേശിക്കുക.
പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് ഒരു സീറ്റിലേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയു എന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷന് നിര്‍ദേശിക്കുക.അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പില്‍ വരുത്താന്‍ പാകത്തില്‍ പരിഷ്കാര നടപടികള്‍ പൂര്‍ത്തികരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.
ഇനി രണ്ട് സീറ്റില്‍ മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും കമ്മീഷന് ഉപാധി കല്‍പ്പിക്കുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് പൂര്‍ണമായും എറ്റെടുക്കാമെന്ന സത്യവാങ് മൂലവും ജാമ്യത്തുകയും സ്ഥാനാര്‍ത്ഥി ആദ്യം തന്നെ കെട്ടിവയ്ക്കണം. ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാന്‍ കഴിയുന്നത് അടക്കം സമഗ്ര പരിഷ്കാരങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറെടുക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന വ്യവസ്ഥകളുടെ പരിഷ്കരണമുള്‍പ്പെടെ നിരവധി പുതിയ നിര്‍ദേശങ്ങള്‍ കമീഷന് കേന്ദ്ര നിയമ മന്ത്രാലയത്തിന് ഉടന്‍ സമര്‍പ്പിക്കും.പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചാലുടന്‍ ഇതിനായുള്ള നടപടികള്‍ കമ്മീഷന് ആരംഭിക്കും
Content highlight; election commission with comprehensive reform proposal