സംസ്ഥാനത്ത് തുലാവര്‍ഷം മറ്റന്നാള്‍ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഡിസംബര്‍ ഒന്നിന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
ഇത്തവണ കേരളത്തില്‍ തുലാമഴയില്‍ 54 ശതമാനം വര്‍ധനയാണുണ്ടായത്. ഒക്ടോബര്‍ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയത്. അറബിക്കടലില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയം രൂപപ്പെട്ടതും അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസമായി.
Content highlight; rainy season in the state has been active in the coming days. Yellow alert announced