ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി നകാസോണെ അന്തരിച്ചു

Yasuhiro Nakasone

ജാപ്പനീസ് മുന്‍ പ്രധാനനമന്ത്രിയും യു.എസ് പ്രസിഡൻറ് റൊണാള്‍ഡ് റെയ്ഗന്റെ ഉറ്റസുഹൃത്തുമായിരുന്ന യസുഹിതോ നകാസോണെ അന്തരിച്ചു. 101 വയസ്സായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാവികസേന ഓഫിസറായിരുന്ന ഇദ്ദേഹം 1982 മുതല്‍ 1987 വരെയാണ് പ്രധാനമന്ത്രിപദത്തിലിരുന്നത്.

1982-87ല്‍ പ്രധാനമന്ത്രിയായിരുന്ന നകാസോണെ, അമേരിക്കയില്‍ റോണള്‍ഡ് റെയ്ഗനും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും അധികാരത്തിലിരുന്നപ്പോള്‍ ഒപ്പം നിറഞ്ഞുനിന്ന നേതാവാണ്. റെയ്ഗനുമായുളള നകാസോണെയുടെ സൗഹൃദം ‘റോണ്‍-യസു’ കൂട്ടുകെട്ടെന്ന പേരില്‍ പ്രസിദ്ധമാണ്.

അദ്ദേഹം 2003 ലാണ് രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചത്. യുദ്ധവേളകളില്‍ സൈന്യത്തിന് ഇടപെടാനുള്ള അധികാരം സംബന്ധിച്ച് അവ്യക്ത മാത്രം ശേഷിക്കുന്ന ഭരണഘടന മാറ്റിയെഴുതണമെന്ന് ഭരണനേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

Content Highlight: Japan ex-Prime Minister Passes away