ഫയര്‍ഫോക്സിന്റെ പിന്നാലെ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ പുതിയ പതിപ്പിലൂടെ ഗൂഗിള്‍ ക്രോമിനെ വീണ്ടും ഒറ്റപ്പെടുക്കുകയാണ്. ട്രാക്കിങ് പ്രൊട്ടക്ഷനുള്ള പുതിയ എഡ്ജ് ബ്രൗസര്‍ 2020 ജനുവരി 15 എത്തും. ക്രോമിയം എൻജിനിൽ പ്രവർത്തിക്കുന്ന ബ്രേവ് ബ്രൗസർ ഉൾപ്പെടെ ട്രാക്കിങ്ങിൽ നിന്ന് ഉപയോക്താക്കൾക്കു മോചനം നൽകുന്ന ന്യൂജെൻ ബ്രൌസറുകൾ ക്രോമിന് വെല്ലുവിളി ഉണ്ടാക്കുന്നു. ഗൂഗിള്‍ ക്രോം ഡേറ്റ ചോര്‍ത്തുമെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മോസില ഫയര്‍ഫോക്സ് ആണ്.
ക്രോമിയം ബ്രൗസറുകള്‍ ഗൂഗിളിന്റെ ക്രോമിയം എന്ന ഓപണ്‍സോഴ്സ് പദ്ധതിയില്‍ അധിഷ്ഠിതമാണ്. അതിന്റെ സോഴ്സ് കോഡ് എല്ലാവര്ക്കും കാണാം. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, അതിന്റെ തുടര്‍ച്ചയായെത്തിയ എഡ്ജ്, ആപ്പിള്‍ സഫാരി ഇവയുടെ സോഴ്സ് കോഡ് പരസ്യമല്ല.
ക്രോമിയം എൻജിനിലേക്ക് എഡ്ജ് ബ്രൗസറിനെയാകെ പറിച്ചുനട്ട് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ക്രോമിയത്തിലേക്കുള്ള മാറ്റത്തിന് ഗൂഗിള്‍ എന്ജിനീയര്മാരില് നിന്ന് അഭൂതപൂര്‍വമായ പിന്തുണയും സഹായവുമാണ് ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് സാക്ഷ്യപ്പെടുത്തി.
Content Highlight: new Microsoft Edge browser will launch on January 15th