അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് എടുത്ത സർക്കാർ നടപടി വിവാദത്തിൽ

അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് വാങ്ങുന്ന സർക്കാർ നടപടി വിവാദത്തിൽ. ചിപ്സെൻ ഏവിയേഷൻ്റെ കുറഞ്ഞ തുകയുടെ പദ്ധതി പരിഗണിക്കാതെ പവൻ ഹാൻസിനു കരാർ നൽകിക്കൊണ്ടാണ് സർക്കാരിൻ്റെ ഈ നടപടി. 1.44 കോടി രൂപക്ക് മുന്ന് ഹെലികോപ്റ്ററുകൾ അറുപതു മണിക്കൂർ നൽകാമെന്നായിരുന്നു ചിപ്സെൻ്റെ വാഗ്ദാനം. എന്നാൽ ഇതു പരിഗണിക്കാതെയാണ് ഇരുപതു മണിക്കൂർ മാത്രം സേവനം വാഗ്ദാനം ചെയ്ത പവൻ ഹാൻസിനു കരാർ കൈമാറിയത്.

അടിയന്തര രക്ഷ പ്രവർത്തനങ്ങൾക്കും, തീവ്രവാദികളെ നേരിടാനുമാണ് ഹെലികോപ്റ്ററുകൾ. മാസം 1 .44 കോടി രൂപയാണ് ഇതിനായി വാടകയാകുന്നത്. മാസം 20 മണിക്കൂർ പറപ്പിക്കാം. അതികം പറന്നാൽ ഓരോ മണിക്കൂറിനും 75000 രൂപ നൽകേണ്ടി വരും. ഇന്ധനം, അറ്റകുറ്റപ്പണി മുതലായവ കമ്പനി വഹിക്കും.

പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. തുടർന്ന്, രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിരുന്നു.

Content Highlights: The government going to buy the helicopter in big prize

LEAVE A REPLY

Please enter your comment!
Please enter your name here