ഇന്ത്യക്കു സ്വന്തമായി സ്‌പേസ് സ്റ്റേഷൻ നിർമ്മിക്കാൻ തയാറെടുത്ത് ഐഎസ്ആർഒ

space station for India

ഇന്ത്യക്കു സ്വന്തമായി സ്‌പേസ് സ്റ്റേഷൻ നിർമിക്കാൻ തയാറെടുത്തു ഐഎസ്ആർഒ. ഏഴു വർഷത്തിനുളളിൽ ഇന്ത്യൻ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. മൂന്നു പേരായിരിക്കും ആദ്യ യാത്രക്കാർ. യാത്രികരെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇസ്രോ ദൗത്യമായ ഗഗന്‍യാനിന്റെ ഭാഗമായിട്ടായിരിക്കും സ്‌പേസ് സ്റ്റേഷനിലേക്കും യാത്രികരെ എത്തിക്കുക.

ഭൂമിയിൽ നിന്ന് ഏകദേശം 120 -140 കിലോമീറ്റർ അകലയായിരിക്കും സ്‌പേസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയം 400 കിലോമീറ്റർ അകലെയുള്ള ഓർബിറ്റിൽ ആണ് സഞ്ചരിക്കുന്നത്. എന്നാൽ ഇതിൻ്റെ ഭാഗമാകാൻ ഇന്ത്യ തയ്യാറല്ലായിരുന്നു. ചെറുതെങ്കിലും സ്വന്തം ബഹിരാകാശ നിലയമായിരിക്കും ഇന്ത്യ നിര്‍മ്മിക്കുകയെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

content highlights: Indian Space Station to Have Room for Three Astronauts