ഉള്ളിക്ക് പിന്നാലെ പഞ്ചസാരയ്കും കനത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ കഴിഞ്ഞ മാസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉൽപ്പാദനം 54 ശതമാനം ഇടിഞ്ഞെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ നിന്നുള്ള പഞ്ചസാര ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം.
2018 നവംബർ മാസത്തിൽ 40.69 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. അന്ന് 418 ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ആകെ 279 ഫാക്ടറികൾ മാത്രമാണുള്ളത്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ ഉൽപ്പാദനം വർദ്ധിച്ചിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉല്പാദിപ്പിച്ചത്. ഒരു വർഷം മുൻപ് ഇത് 9.14 ലക്ഷം ടണ്ണായിരുന്നു. എന്നാൽ, മഹാരാഷ്ട്രയിൽ 67,000 ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്.
Content Highlights: sugar production in India declines