കുട്ടികളെ പീഡിപ്പിച്ച കേസില്‍ വധശിക്ഷ കിട്ടിയ പ്രതികള്‍ക്ക് ദയാഹര്‍ജി നല്കുവാനായി അനുമതി നല്‍കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ഇത്തരത്തിലൊരു പ്രതികരണം. തുടർച്ചയായുണ്ടാകുന്ന പീഡന വാർത്തകള്‍ രാജ്യത്ത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് തന്നെ പോക്സോ കേസില്‍ പ്രതികളായവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. ദയാഹര്‍ജികള്‍ പാർലമെൻറ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: do away with mercy plea for rapists of kids says president kovind